
കൊച്ചി: കൊച്ചിയില്‍ നിന്ന് വന്‍ സെക്‌സ് റാക്കറ്റ് പിടിയിലായി. സംഘത്തെ നിയന്ത്രിച്ചിരുന്ന 3 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വനിതകളും ഇതിൽ ഉൾപ്പെടുന്നു.(Sex racket in Kochi)
എളമക്കരയിലുള്ള സെക്‌സ് റാക്കറ്റാണിത്. ഇവർ ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരിയെ ഇരുപതിലേറെ പേര്‍ക്ക് കാഴ്ച്ചവെച്ചതായാണ് പൊലീസ് അറിയിക്കുന്നത്.
മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടിയ ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തിയത് 12-ാം വയസ്സിലാണ്. പിന്നീട് സെക്സ് റാക്കറ്റിൻ്റെ പിടിയിലായ പെൺകുട്ടി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വച്ച് ലൈംഗിക ചൂഷണത്തിനിരയായി. പെൺകുട്ടിയെ ബംഗളുരുവിൽ നിന്നും കൊച്ചിയിലെത്തിച്ചത് കഴിഞ്ഞ ദിവസമാണ്.
ഇവരെ കൊച്ചിയിലെത്തിച്ചത് സംഘത്തിലെ കണ്ണിയായ സെറീന എന്ന സ്ത്രീയാണ്. എളമക്കര പോലീസ് പിടികൂടിയത് സെറീന, സഹായിയായ ശ്യാം, മറ്റൊരു സ്ത്രീ എന്നിവരെയാണ്. ഇവർ വൻ സെക്സ് റാക്കറ്റിൻ്റെ കണ്ണികൾ ആണെന്നാണ് പോലീസ് സംശയിക്കുന്നത്. പെൺകുട്ടി പോലീസ് സംരക്ഷണയിലാണ്.