

ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് 5 വർഷത്തെ വിലക്കേർപ്പെടുത്തി സെബി. അദ്ദേഹത്തോടൊപ്പം റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുൾപ്പെടെയുള്ള 24 പേർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
നടപടിയെടുത്തിരിക്കുന്നത് വായ്പാ സ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ്. നടപടി നേരിടേണ്ടവരിൽ റിലയൻസ് ഹോം ഫിനാൻസിലെ പ്രധാന ഉദ്യോഗസ്ഥരും ഉണ്ട്. 25 കോടി രൂപയാണ് അനിൽ അംബാനിക്ക് ചുമത്തിയിരിക്കുന്ന പിഴ. ഈ കാലയളവിൽ സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെടുന്നതിൽ നിന്ന് അനിലിനെ വിലക്കിയിട്ടുണ്ട്.
സെക്യൂരിറ്റി മാർക്കറ്റിൽ നിന്ന് റിലയൻസ് ഹോം ഫിനാൻസിനെ 6 മാസത്തേക്ക് വിലക്കുകയും ഒപ്പം, 6 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. സെബി കണ്ടെത്തിയത് അനിൽ അംബാനി ആർ എച്ച് എഫ് എല്ലിൻ്റെ സഹായത്തോടെ പണം തട്ടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതായാണ്.