ഉജ്ജൈൻ: സുഹൃത്തുക്കൾ ചേർന്ന് സ്ക്രാപ്പ് വ്യാപാരിയെ ക്രൂരമായി കൊലപ്പെടുത്തി(murder). ജുന സോംവാരിയ നിവാസിയായ രാജ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജുന സോംവാരിയ നിവാസിയായ അമാൻ (25), ജൻസാപുര നിവാസിയായ അസിമുദ്ദീൻ (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാളിദാസ് ഗാർഡനിലൂടെ നടക്കാൻ പോയവരാണ് മുഖം കല്ലുകൊണ്ട് ചതച്ച നിലയിൽ ആദ്യം മൃതദേഹം കണ്ടെത്തിയത്. രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് വിലയിരുത്തൽ.
ബുധനാഴ്ച വൈകുന്നേരം രാജ തന്റെ സുഹൃത്തുക്കളായ അമാനും അസിമുദ്ദീനും ഒപ്പമുണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. കടം ചോദിച്ചത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കേസെടുത്ത പോലീസ് പരിസരപ്രദേശങ്ങളിൽ സമഗ്രമായ തിരച്ചിൽ നടത്തിയെങ്കിലും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്തം പുരണ്ട കല്ല് ഒഴികെ മറ്റൊന്നും കണ്ടെത്തിയില്ല. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോദിച്ചു വാരികയാണ്. അതേസമയം, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.