
മറയൂര്‍: ചന്ദന റിസർവില്‍ നിന്ന് മരം മുറിച്ച് കടത്തിയ കേസിലെ നാലുപേരെ പിടികൂടി. ചന്ദന റിസര്‍വ് അന്പത്തിനാലില് നിന്ന് ചന്ദനമരം മുറിച്ച് വില്പന നടത്തിയ സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. (Sandalwood Theft)
പുറവയല്‍ കുടി സ്വദേശി ആര്. ഗോപാലന്, ഊഞ്ഞാമ്പാറക്കുടി സ്വദേശി ദീപകുമാര്‍, മറയൂര്‍ കരിമുട്ടി സ്വദേശി കെ.പി. സുനില്‍, പയസ് നഗര്‍ സ്വദേശി വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഊഞ്ഞാമ്പാറ സ്വദേശി ദീപകുമാര്‍, പുറവയല്‍ കൂടിയിലെ വെള്ളയന്‍ എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ചുകടത്തിയത്. വനപാലകര്‍ക്ക് സൂചന ലഭിച്ച വിവരം അറിഞ്ഞ ദീപന് ഒളിവില്‍ പോയി. കൊടൈക്കനാലില്‍ ഒളിവിൽ കഴിഞ്ഞിരുന്ന ദീപകുമാറിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പിടികൂടിയത്.