
പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്തി. സംഭവത്തിൽ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു(young man). ഒറ്റപ്പാലം അമ്പലപ്പാറയിലാണ് സംഭവം നടന്നത്.
കണ്ണമംഗലം സ്വദേശി രാമദാസിനെ ഇയാളുടെ ബന്ധു തന്നെയാണ് കൊലപ്പെടുത്തിയത്. രാംദാസിന്റെ ഇരുകാലുകളിലുമാണ് ബന്ധു വെട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ആക്രമണം ഉണ്ടായത് സംബന്ധിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.