
തിരുവനന്തപുരം: സിവിൽ സർവീസ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ അപ്പാർട്ട്മെൻ്റിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി. പെൺകുട്ടിയുടെ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പെൺകുട്ടി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.
കൂപ്പർ ദീപു എന്ന ദീപുവാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. പീഡന ദൃശ്യം ദീപുവിൻ്റെ കൈവശം ഉണ്ടെന്നും വിദ്യാർഥിനി പൊലീസിന് മൊഴി നൽകി. സംഭവശേഷം ദീപു കേരളം വിട്ടതായാണ് വിവരം. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.