

കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിനതടവും 10,000 രൂപ പിഴയും. കൂരോപ്പട കോത്തലഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ റ്റി.പി. ഷിജുവിനെയാണ് (48) കോട്ടയം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ പോൾ കെ. എബ്രഹാം ഹാജരായി. ഇയാള്‍ 2023ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.