ചത്തതാണെങ്കിലും കൊന്നതാണെങ്കിലും സന്തോഷം, ഇനിയാർക്കും ഈ അവസ്ഥയുണ്ടാകരുതെന്നും രാധയുടെ കുടുംബം | Wayanad Tiger Attack

ചത്തതാണെങ്കിലും കൊന്നതാണെങ്കിലും സന്തോഷം, ഇനിയാർക്കും ഈ അവസ്ഥയുണ്ടാകരുതെന്നും രാധയുടെ കുടുംബം | Wayanad Tiger Attack
Published on

മാനന്തവാടി: വയനാടിനെ വിറപ്പിച്ച നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കടുവ കൊലപ്പെടുത്തിയ രാധയുടെ കുടുംബം (Wayanad Tiger Attack). വാർത്ത കേട്ടതിൽ സന്തോഷമുണ്ടെന്നും ഇനിയാർക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു.കടുവ ചത്തതാണെങ്കിലും കൊന്നതാണെങ്കിലും ഈ പ്രദേശത്തിന്റെ ഭീതിയകറ്റിയ ദൗത്യസേനയ്ക്കും വനപാലകര്‍ക്കും പോലീസിനും വിവരം പുറംലോകത്തെത്തിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും വനമന്ത്രിയടക്കമുള്ള എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു എന്ന് നാട്ടുകാരും പ്രതികരിച്ചു.

അതേസമയം , മറ്റ് സ്ഥലങ്ങളിലും കടുവയുടെ സാന്നിധ്യമുണ്ടെന്ന് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ദൗത്യം തുടരുമെന്ന് വനമന്ത്രി അറിയിച്ചു.

'പഞ്ചാര കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി ഉറങ്ങാൻ കഴിയട്ടെ, ടാസ്ക് ഫോഴ്‌സ് സ്പെഷ്യൽ ഡ്രൈവ് തുടരും': മന്ത്രി എ കെ ശശീന്ദ്രൻ

പഞ്ചാര കൊല്ലിയിലെ നരഭോജിയായി പ്രഖ്യാപിച്ച കടുവ ചത്ത സംഭവത്തിൽ പ്രതികരണമറിയിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തി. ഇത് ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

കടുവയെ പിടികൂടാനായി വനംവകുപ്പ് നടത്തിയ വെല്ലുവിളികൾ നിറഞ്ഞ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. പഞ്ചാര കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി ഉറങ്ങാൻ സാധിക്കട്ടെയെന്നും, കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്ന വയനാട്ടിലെ മറ്റു മൂന്ന് സ്ഥലങ്ങളിൽ ടാസ്ക് ഫോഴ്‌സ് സ്‌പെഷ്യൽ ഡ്രൈവ് തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലാ കളക്ടറോടും സി സി എഫിനോടും അതിനായുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഒന്നിലും നൂറു ശതമാനം പരിഹാരം പ്രതീക്ഷിക്കരുതെന്നും പറഞ്ഞ അദ്ദേഹം, ജനങ്ങൾ നേരത്തേയുണ്ടായ അനുഭവം സാക്ഷ്യപ്പെടുത്തിയാണ് ഇപ്പോഴും വനംവകുപ്പിനെ കാണുന്നതെന്നും, ജാഗ്രതക്കുറവ് കാട്ടിയാൽ അത് തിരുത്തിക്കണമെന്നും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശയവിനിമയം നടത്തി പരിഹാരം കണ്ടെത്തി മുന്നോട്ട് പോകണമെന്നും അറിയിച്ചു.

ഇന്നലെ നടന്നത് പോലെ ഒരു ഒത്തുതീർപ്പ് അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ലെന്നും, മാധ്യമങ്ങൾ അതിൻ്റെ നന്മയെ ജനങ്ങളിലേക്ക് എത്തിക്കാൻ തയ്യാറായില്ലെന്നും പറഞ്ഞ ശശീന്ദ്രൻ, കടുവയുടെ മരണ കാരണത്തെക്കുറിച്ച് പോസ്റ്റ്‌മോർട്ടത്തിലൂടെയേ വ്യക്തമാവുകയുള്ളൂവെന്നും പ്രതികരിച്ചു.

രാധയെ കൊലപ്പെടുത്തിയ കടുവയെ തന്നെയാണ് പിലാക്കാവിൽ നിന്ന് ചത്തനിലയിൽ കണ്ടെത്തിയതെന്നും, ഈ കടുവയുടെ ദൃശ്യങ്ങൾ 17 ലധികം ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com