

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചാ വിവാദത്തില്‍ ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. (Question paper leak)
സത്യം തെളിയും വരെ വീഡിയോകൾ ചെയ്യില്ലെന്ന് സിഇഒ ഷുഹൈബ് അറിയിച്ചു. എംഎസ് സൊല്യൂഷൻസിനെതിരെ 2021ൽ കോഴിക്കോട് ഡിഡിഇ നൽകിയ പരാതി പുറത്തുവന്നതിന് പിന്നാലെയാണ് യൂട്യൂബ് ചാനലിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. നിയമ നടപടികളുമായി സഹകരിക്കുമെന്നും സംശയങ്ങളാണ് വാർത്തകളായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.