
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഗർഭിണിയായ ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി യുവാവ്(pregnant woman beaten to death). യുവതിയുടെ വയറ്റിലുള്ള കുട്ടി തൻ്റേതല്ലെന്ന സംശയത്തെത്തുടർന്നാണ് ഇയാൾ യുവതിയെ മർദിച്ച് കൊലപ്പെടുത്തിയത്.
വാലുജ് ഏരിയയിലെ ജോഗേശ്വരിയിലാണ് സംഭവം. മധ്യപ്രദേശ് ഗ്വാളിയോറിലെ സിന്ധി ക്യാമ്പ് സ്വദേശി സിമ്രാൻ പരസ്‌റാം ബാതം (29) ആണ് മരണപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ യുവതി രണ്ട് മാസം ഗർഭിണിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ ഭർത്താവ് നസീർ ഷെയ്ഖ് ഇയാളുടെ അമ്മ നാസിയ ഷെയ്ഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.