
ലഖ്‌നൗ: നാഗ്രാമിലെ പട്‌വ ഖേഡ പ്രദേശത്ത് നിന്നും 40 ലക്ഷം രൂപ വിലമതിക്കുന്ന 156.6 കിലോഗ്രാം കഞ്ചാവ് പിടികൂടി(ganja). ലഖ്‌നൗ പോലീസും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ ഒപ്പേറഷനിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തിൽ സെമാപൂർ അച്ചാക്കയിലെ ശിവം യാദവിനെ(28) പോലീസ് അറസ്റ്റ് ചെയ്തു. 77 പാക്കറ്റുകൾ 8 ചാക്കുകളിലാക്കി ഒരു എസ്‌യുവിക്കുള്ളിൽ സൂക്ഷിച്ചിരിക്കുകയിരുന്നു. പ്രതി ആന്ധ്രാപ്രദേശിൽ നിന്നും ഒഡീഷയിൽ നിന്നും കഞ്ചാവ് കടത്തി ലഖ്‌നൗവിലും സമീപ ജില്ലകളിലും വിൽപ്പന നടത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.