
വയനാട്: പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അഴിച്ചു വിട്ട അച്ഛനെയും മകനെയും പോലീസ് അതി സാഹസികമായി കീഴടക്കി. സംഭവത്തിൽ സണ്ണി, ജോമോൻ എന്നിവരെ പോസ് അറസ്റ്റ് ചെയ്തു(Police officers). ഇവർ ലഹരി ഉപയോഗിച്ചതായാണ് വിവരം.
കൽപ്പറ്റ, നമ്പിക്കൊല്ലിയിലാണ് സംഭവം നടന്നത്. രണ്ടുപേർ ചേർന്ന് വാഹനങ്ങൾ തടയുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ പോലീസ് സ്ഥലത്തെത്തിയതോടെ ഇരുവരും ചേർന്ന് പൊലീസ് വാഹനം ഉൾപ്പടെ 5 വാഹനങ്ങൾ ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർത്തു. അരിവാൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും ശ്രമിച്ചു. സംഭവത്തിൽ നൂൽപ്പുഴ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് പരിക്കേറ്റു.