മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് മുകളിൽ ഡ്രോൺ പറത്തിയ രണ്ടുപേർ അറസ്റ്റിൽ

മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് മുകളിൽ ഡ്രോൺ പറത്തിയ രണ്ടുപേർ അറസ്റ്റിൽ
Updated on

കൊച്ചി: നിരോധിത മേഖലയായ മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് (സിനഗോഗ്) മുകളിൽ ഡ്രോണ്‍ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരണം നടത്തിയ രണ്ടുപേരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണന്‍ (48), കിഴക്കമ്പലം സ്വദേശി ജിതിന്‍ രാജേന്ദ്രന്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊച്ചി സിറ്റിയിലെ റെഡ് സോണ്‍ മേഖലകളായ നേവല്‍ ബേസ്, ഷിപ്പ്‌യാര്‍ഡ്, ഐഎന്‍എസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന്‍ കോസ്റ്റ്ഗാര്‍ഡ്, എല്‍എന്‍ജി ടെര്‍മിനല്‍, ഹൈക്കോടതി, മറൈന്‍ ഡ്രൈവ്, പെട്രോനെറ്റ്, ബോള്‍ഗാട്ടി, പുതുവൈപ്പ്, വല്ലാര്‍പാടം കണ്ടെയ്‌നര്‍, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുന്നതിന് അനുമതി നൽകിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവില്‍ ഏവിയേഷന്റെ മാർഗനിർദേശങ്ങളും അനുസരിച്ചുമാത്രമേ കൊച്ചി നഗരത്തിലെ റെഡ് സോണ്‍ മേഖലകളായ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ അനുവാദമുള്ളു.

Related Stories

No stories found.
Times Kerala
timeskerala.com