
അടിമാലി: ആറു കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കോതമംഗലം അയിരൂർപാടം കണ്ടത്തിൽ ബൈജു തങ്കപ്പൻ (39), മച്ചിപ്ലാവ് വട്ടപ്പറമ്പിൽ ജെറിൻ തോമസ് (26), അടിമാലി പ്രിയദർശിനി കോളനിയിൽ താമസിക്കുന്ന തണ്ടേൽ ഷമീർ അഷ്റഫ് (30) എന്നിവരെയാണ് അടിമാലി സി.ഐ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. (Drug bust) ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും പിടികൂടി. പ്രതികൾ സ്ഥിരം കഞ്ചാവ് കേസിലെ പ്രതികളാണ്. നിരവധി കേസുകൾ ഇവർക്കെതിരെയുണ്ട്. കഞ്ചാവ് മൊത്ത വിൽപനയും ഇവർ നടത്തുന്നു. ഇവരുടെ കീഴിൽ നിരവധി പേർ കഞ്ചാവ് കച്ചവടം നടത്തുന്നതായും പൊലീസ് പറഞ്ഞു.