
മൂവാറ്റുപുഴ: നടനും, എം എൽ എയുമായ മുകേഷിനെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ യുവതി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്ത് പൊലീസ്. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്.( POCSO case against malayalam actress )
മൂവാറ്റുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത് പോക്സോ വകുപ്പുകൾ ചുമത്തിയാണ്. തന്നെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തുകയും, നിരവധി പേർക്ക് കാഴ്ച്ചവയ്ക്കുകയും ആയിരുന്നുവെന്നാണ് പരാതി.
അതിക്രമം നടന്നത് പ്രായപൂർത്തിയാവും മുമ്പാണ് എന്ന് യുവതി മൊഴി നൽകിയിട്ടുണ്ടായിരുന്നു. സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയാണ് മൂവാറ്റുപുഴ പോലീസിന് കൈമാറിയത്.
അന്വേഷണ സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തിയത് മൂവാറ്റുപുഴയിലെത്തിയാണ്.