

ഹാസൻ: ദീപാവലി ആഘോഷത്തിന് പെട്രോൾ ബോംബ് ഉപയോഗിച്ച വിദ്യാർഥികൾക്കെതിരെ കേസ്. ഹാസനിലെ രാജീവ് കോളജ് ഓഫ് ആയിർവേദിലെ വിദ്യാർഥിക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദ്യാർഥികളിൽ ഒരാൾ മോട്ടോർ സൈക്കിളിൽ നിന്ന് പെട്രോൾ എടുത്താണ് പെട്രോൾ ബോംബ് നിർമിച്ചെതെന്നാണ് റിപ്പോർട്ട്. കോളജിന് സമീപത്തെ റോഡിൽ വെച്ച് അത് കത്തിക്കുകയും ചെയ്തു. വിദ്യാർഥിയുടെ സുഹൃത്തുക്കളാണ് വിഡിയോ എടുത്തത്. (Petrol bomb for Diwali celebration)
സംഭവം നടന്നതിന്‍റെ അരക്കിലോമീറ്റർ ചുറ്റളവിലാണ് പെട്രോളും ഡീസലും നിറക്കുന്നതിനുള്ള ഹിന്ദുസ്ഥാൻ പെട്രോൾ ലിമിറ്റഡിന്‍റെ ടെർമിനൽ ഉള്ളത്. കോളജ് നിൽക്കുന്ന സ്ഥലം ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രിത മേഖലയിലാണ്.