

കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ടു പേരെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് കുന്നുകാലായിൽ വീട്ടിൽ പാണ്ടൻ പ്രദീപ് എന്ന പ്രദീപ് (29), കോട്ടയം അയ്‌മനം കല്ലുങ്കൽ വീട്ടിൽ ഒറാൻ എന്ന രാജീവ് ബൈജു (25)എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്ന് കാപ്പ പ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവിട്ടത്. (Kappa)
ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരേയും ആറു മാസത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്.