

കാസർഗോഡ് : പെരിയ ഇരട്ടക്കൊലപാതക കേസിൽ സി പി എം ഉദുമ ഏരിയാ സെക്രട്ടറിയടക്കമുള്ളവർക്കെതിരെ പരാതി. മരണപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവരുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.(Periya twin murder case )
ശിക്ഷാവിധി വരാനിരിക്കുന്ന അവസരത്തിൽ ഇരുവരെയും സാമൂഹിക മാധ്യമത്തിലൂടെ മോശമായി ചിത്രീകരിച്ചതിനെതിരായാണ് പരാതി. കുടുംബം പരാതി നൽകിയിരിക്കുന്നത് സി പി എം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, അഖിൽ പുലിക്കോടൻ എന്നിവർക്കെതിരെയാണ്.
ഇവർക്കെതിരെ പരാതി നൽകിയത് ശരത് ലാലിൻ്റെ പിതാവ് സത്യനാരായണൻ, കൃപേഷിൻ്റെ പിതാവ് കൃഷ്ണൻ എന്നിവരാണ്. ജില്ലാ പോലീസ് മേധാവിക്ക് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത് കലാപാഹ്വാനം നടത്തിയെന്നും, നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്നും ആണ്.