
ഗുവാഹത്തി: അസമിൽ കാച്ചർ ജില്ലയിൽ അണുബാധയെ തുടർന്ന് ചികിത്സക്കെത്തിയ രോഗിയുടെ ജനനേന്ദ്രിയം നീക്കം ചെയ്തതായി പരാതി(Doctor). മണിപ്പൂരിലെ ജിരിബാം ജില്ലയിലെ അതികുർ റഹ്മാൻ (28) ആണ് ദുരനുഭവമുണ്ടായത്. ഇയാൾ സിൽച്ചാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
എന്നാൽ, ബയോപ്സി പരിശോധനയ്ക്ക് ശേഷം, ഡോക്ടർ തന്റെ അനുവാദം കൂടാതെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു എന്ന് അതികുർ പറഞ്ഞു. സംഭവത്തിൽ ഇയാൾ ഡോക്ടർക്കും ആശുപത്രിക്കും എതിരെ പരാതി നൽകിയതായാണ് വിവരം. എന്നാൽ, സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ലഭ്യമായിട്ടില്ല.