
പത്തനംതിട്ട: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ശല്യം ചെയ്ത കേസിൽ പ്രതിയെ പിടികൂടി. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും മംഗലാപുരത്ത് എം.എസ്.സി വിദ്യാർഥിയുമായ സ്റ്റെബിൻ ഷിബു (22)വാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കുട്ടിക്ക് നഗ്ന ഫോട്ടോകൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. മനോവിഷമത്താൽ കരയുന്നതുകണ്ട് വീട്ടുകാർ വിവരങ്ങൾ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ജില്ല പൊലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് അന്വേഷണം ഊർജിതമാക്കിയ പൊലീസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.