
പാറശാല ഷാരോൺ രാജ് വധക്കേസിന്റെ തുടർ വിചാരണ ഈ മാസം15 മുതൽ നടക്കും. റേഡിയോളജി വിദ്യാർഥി പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കളനാശിനി കഷായത്തിൽ കലർത്തി നൽകി കൊലപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്. തട്ടിക്കൊണ്ടുപോകൽ, വിഷം കൊടുത്ത് കൊലപാതകം, തെളിവ് നശിപ്പിക്കൽ, പോലീസിന് വ്യാജ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കൽ എന്നീവകുപ്പുകൾ അനുസരിച്ചാണ് പ്രതികൾക്കെതിരെ കുറ്റപത്രം വായിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.എം ബഷീർ ആണ് കേസ് പരിഗണിക്കുന്നത്.
ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായരും മാതാവ് സിന്ധുവും കൂട്ടുപ്രതികളാണ്. കേസിൽ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു.