
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കാമുകനായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനായാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തത്. കാമുകനെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തിയെന്ന കണ്ടെത്തല്‍ കോടതി അംഗീകരിച്ചു. (Sharon murder case)
കേസിൽ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന് നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ.എം. ബഷീർ വിധി പ്രസ്താവിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു.ഡിജിറ്റൽ, മെഡിക്കൽ, ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ സാഹചര്യങ്ങള്‍ പ്രതികൾക്കെതിരെയുള്ള കുറ്റം പൂർണമായും തെളിയുന്നതാണെന്നതായിരുന്നു പ്രോസിക്യൂഷന് വാദം.