
കൊല്ലം: ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടാം പ്രതിയായ അനിതാകുമാരിക്ക് ജാമ്യം ലഭിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.(Oyoor abduction case)
ഇതോടൊപ്പം കോടതി പൊലീസിൻ്റെ തുടരന്വേഷണ അപേക്ഷയും അംഗീകരിച്ചു. എന്നാൽ, കേസിലെ ഒന്നാം പ്രതിയായ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.
നേരത്തെ തന്നെ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നു. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്ന അനുപമയുടെ ആവശ്യം കോടതി അംഗീകരിച്ചത് ഉപാധികളോടെ ആയിരുന്നു.
ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ വളരെ ആസൂത്രിതമായി ഒരു കുടുംബം നടത്തിയതാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം.
കാറിലെത്തി കുട്ടിയെ തട്ടിക്കൊണ്ട് പോയ ഇവർ, ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.