
കൽപറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുട്ടിൽ കൊട്ടാരം വീട്ടിൽ മുഹമ്മദ് ഷാഫി എന്ന കൊട്ടാരം ഷാഫിയെയാണ് (38) കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മുമ്പ് കാപ്പ ചുമത്തി ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഷാഫി വീണ്ടും കുറ്റകൃത്യത്തിലുൾപ്പെട്ടതിനെ തുടർന്നാണ് നടപടി.
ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കവർച്ച, മോഷണം, ദേഹോപദ്രവം, ലഹരിക്കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.