
കൊല്‍ക്കത്ത: അര്‍.ജി. കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ താൻ നിരപരാധിയാണെന്ന് പിടിയിലായ പ്രതി സഞ്ജയ് റോയി. കുറ്റമൊന്നും ചെയ്യാത്ത തന്റെമേൽ കുറ്റം അടിച്ചേൽപ്പിക്കുകയാണ്. നുണപരിശോധനയിലൂടെ ഇക്കാര്യം വ്യക്തമാകുമെന്നും നുണപരിശോധനയ്ക്ക് എന്തുകൊണ്ടാണ് സമ്മതം നൽകുന്നതെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി പറയവെ ഇയാൾ പറഞ്ഞു.
നേരത്തെ, പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായാണ്. യാതൊരു കൂസലുമില്ലാതെയായിരുന്നു പ്രതി പോലീസിൽ മറുപടി നല്‍കിയത്. വേണെങ്കില്‍ തന്നെ തൂക്കിക്കൊന്നോളൂ എന്ന് പ്രതി പോലീസിനോട് പറഞ്ഞതായും വിവരമുണ്ടായിരുന്നു. സഞ്ജയ് റോയി കുറ്റസമ്മതം നടത്തിയതായി സി.ബി.ഐ.യും സ്ഥിരീകരിച്ചിരുന്നു.