
പാലക്കാട്: നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിൽ റിമാൻഡിലായ ചെന്താമരയ്ക്ക് വേണ്ടി പോലീസ് തിങ്കളാഴ്ച്ച കസ്റ്റഡി അപേക്ഷ നൽകും. പോത്തുണ്ടിയിൽ ക്രൈം സീൻ പുനരാവിഷ്‌ക്കരിക്കുകയും ചെയ്യും.(Nenmara double murder case )
നാട്ടുകാർ പ്രതിഷേധമുണ്ടാക്കാനിടയുള്ളതിനാൽ വൻ സുരക്ഷയോടെയായിരിക്കും തെളിവെടുപ്പ്. പ്രതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കസ്റ്റഡിയിൽ വാങ്ങുന്നതിന് മുൻപ് മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. കോടതിയിൽ ചെന്താമര തെറ്റ് ഏറ്റുപറഞ്ഞിട്ടുള്ളതും രേഖയാക്കും.
പോലീസ് പറയുന്നത് പ്രതി കൃത്യമായ ആസൂത്രണത്തിലൂടെ കൊല നടത്തിയെന്ന് തെളിയിക്കാൻ പുനരാവിഷ്ക്കരണമടക്കം അനിവാര്യമാണെന്നാണ്. പൊലീസിനെ പോലും അമ്പരപ്പിച്ച് കൊണ്ടുള്ള വികാരപ്രകടനങ്ങളാണ് സ്റ്റേഷന് മുൻപിൽ നടന്നത്. കണ്ടാലറിയാവുന്ന 14 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.