

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം മാവടിയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിന്‍റെ ഭണ്ഡാരവും ഓഫിസ് മുറിയുടെ കതകും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. (stole money) ഭണ്ഡാരവും ക്ഷേത്രത്തിന്റെ ഓഫിസ് കതകും ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിലായിരുന്നു. 33,000ത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഭണ്ഡാരത്തില്‍ നിന്നും മുപ്പതിനായിരത്തോളം രൂപയും ഓഫിസിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന മൂവായിരം രൂപയും മോഷണം പോയതായാണ് വിവരം.
വെള്ളിയാഴ്ച പുലർച്ചെ പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. നെടുങ്കണ്ടം സി.ഐ ജെര്‍ലിന്‍ വി. സ്‌കറിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.