
തിരുനാവായ: ഭാരതപ്പുഴ കടവിൽ അനധികൃത വിൽപനക്കായി നിറച്ചുവെച്ച ആയിരത്തോളം ചാക്ക് മണൽ റവന്യൂ അധികൃതർ പിടികൂടി. പിടികൂടിയ മണൽ പുഴയിലേക്കുതന്നെ തട്ടി. പുഴയിലെ വിവിധ കടവുകളിൽ രാത്രിസമയത്ത് മണൽക്കൊള്ള നടക്കുന്നതായ പരാതിയെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. (soil Trafficking)
തിരുനാവായ വില്ലേജ് ഓഫിസർ കിരൺപ്രഭാകരൻ നേതൃത്വം നൽകിയ പരിശോധനയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ എ.കെ. അഷറഫ്, പി. മണികണ്ഠൻ, വി. ഹരികൃഷ്ണൻ എന്നിവരും പങ്കെടുത്തു.