
കൊച്ചി: കളമശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ രണ്ട് പേർ പിടിയിൽ. കാക്കനാട് സ്വദേശിയായ ഗിരീഷ് ബാബു, ഖദീജ എന്നിവരെയാണ് പിടികൂടിയത്. പെരുമ്പാവൂർ സ്വദേശി ജെയ്സി എബ്രഹാം ആണ് കൊല്ലപ്പെട്ടത്. (Murder of housewife)
കൊല്ലപ്പെട്ട വീട്ടമ്മയുടെ സുഹൃത്താണ് ഗിരീഷ് ബാബു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കൊലപാതകം നടന്ന ദിവസം ഇയാൾ അപ്പാർട്ട്മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ജെയ്സിയുടെ തലയ്ക്കുപിന്നിൽ ആഴത്തിലുള്ള മുറിവ് ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ആഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു.