

ഷാർജ: ഷാർജയിൽ അൽ സജാ പ്രദേശത്ത് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി(Murder Case). വസ്ത്രമൊന്നും ഇല്ലാത്ത നിലയിൽ മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
മാലിന്യം ശേഖരിക്കാനെത്തിയ മുനിസിപ്പൽ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ പൊക്കിൾകൊടി ഉണ്ടായിരുന്നതിനാൽ ജനിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ഫോറൻസിക് ലാബിലേക്കും മാറ്റിയിട്ടുണ്ട്.