
തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് ഈമന്തറയിൽ മകന്‍ അമ്മയുടെ കഴുത്തറത്തു. അതീവ ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്(Murder Attempt). 'സീനത്' എന്ന സ്ത്രീയെ സ്വന്തം മകനായ മുഹമ്മദ് (24) തന്നെയാണ് കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലഹരിക്ക് അടിമയായ ഇയാൾ സീനത്തിനെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമാനമായ രീതിയില്‍ ഇയാള്‍ മൂന്നു വര്‍ഷം മുമ്പ് പിതാവ് ജലീലിനെയും ആക്രമിക്കാൻ ശ്രമിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
കൊച്ചി കളമശേരിയിൽ താമസിച്ചിരുന്ന സീനത്തും മകനും കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിലെ വീട്ടിൽ എത്തിയത്. ഇവിടെ വച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ സീനത്തിനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളജിലേക്കും തുടർന്ന് അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയാണ്.