
ബെംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം. മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസാണിത്.(MUDA case )
കേസിൻ്റെ അന്വേഷണം സി ബി ഐക്ക് വിടണമെന്നുള്ള ആവശ്യം കോടതി തള്ളി. ഹർജി തള്ളിയത് കര്‍ണാടക ഹൈക്കോടതിയാണ്.
ജസ്റ്റിസ് എം നാഗപ്രസന്നയുടേതാണ് നടപടി. പക്ഷപാതപരമായ അന്വേഷണമാണ് ലോകായുക്ത നടത്തിയതെന്നതിന് തെളിവുകൾ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.