
ചെന്നൈ: സ്വകാര്യ ആശുപത്രിയിലെ ക്യു.ആർ കോഡിൽ കൃത്രിമം കാണിച്ച കാഷ്യറായ യുവതി പിടിയിൽ. 2 വർഷത്തിനിടെ 52.24 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. (QR code tampering)
ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യു.ആർ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യു.ആർ കോഡ് കാണിച്ച് പണം തട്ടിയെന്ന കേസിൽ തിരുവാരൂർ സ്വദേശി എം.സൗമ്യ(24)യെയാണ് പിടികൂടിയത്. പല ബില്ലുകളും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന് ഇന്റേണൽ ഓഡിറ്റിൽ കണ്ടെത്തിയതിനെ തുടർന്ന് ഹോസ്പിറ്റൽ നടത്തുന്ന ഡോ.ബി.മൈഥിലി നൽകിയ പരാതിയിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ റിമാൻഡ് ചെയ്തു.