ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; പതിനാലുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു | stabbed

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; പതിനാലുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു | stabbed

Published on

കോഴിക്കോട്: ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് പതിനാലുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി തിക്കോടി കാരേക്കാട് ആണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന അമ്മയെ കുട്ടി കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. (stabbed)

ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ അമ്മയുടെ ഫോൺ തരണമെന്നും നിർബന്ധം പിടിച്ചു. ഇതിനു അമ്മ തയാറാകാതിരുന്നതാണ് ആക്രമത്തിന് പിന്നിലെ കാരണം. മൊബൈൽ ഗെയിമിന് അടിമയാണ് കുട്ടിയെന്നാണ് ലഭിക്കുന്ന വിവരം. പതിനാലുകാരൻ പഠനം അവസാനിപ്പിച്ചിരുന്നതായാണ് വിവരം.

Times Kerala
timeskerala.com