
കൊച്ചി : തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്നും ചാടി മരിച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകി കുട്ടിയുടെ പിതാവ്. മകൻ്റെ മരണത്തിൽ അംശയമുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.(Mihir Ahammed death case )
സ്‌കൂളിൽ നിന്നും സന്തോഷത്തോടെ തിരികെയെത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും, സ്‌കൂളിൽ നിന്നും വന്നതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും പറയുന്ന പരാതിയിൽ, മരണത്തിന് തൊട്ടുമുൻപ് ഫ്ലാറ്റിൽ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്ന് അറിയണമെന്നും ആവശ്യപ്പെടുന്നു.
കുട്ടി മരിക്കുന്നതിന് തൊട്ടു മുൻപത്തെ ദിവസവും തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും മിഹിറിൻ്റെ പിതാവ് പറയുന്നു.