
കോഴിക്കോട്: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌ക്കന് 20 വര്‍ഷം കഠിന തടവിനും 32,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് കോടതി(assaulting student). കോഴിക്കോട്, പുതുപ്പാടി, എലോക്കര, കുന്നുമ്മല്‍ വീട്ടില്‍ മുസ്തഫ(52)യെ കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്.
2022 -ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുഴയിൽ ഇറച്ചി കഴുകാനെന്ന വ്യാജേന പെൺകുട്ടിയെ ബൈക്കിലിരുത്തി ഇയാൾ കൊണ്ടുപോകുകയും ഇയാളുടെ ഫോണിൽ പെൺകുട്ടിയെ അശ്ലീല വീഡിയോ കാണിച്ചു പീഡിപ്പിക്കുകയായിരുന്നു. എന്നാൽ മടങ്ങിയെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരം ധരിപ്പിച്ചു. മാതാപിതാക്കൾ പോലിസിൽ പരാതി നൽകിയതോടെയാണ് ഇയാൾ അറസ്റ്റിലായത്.