
ചെറുതോണി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസറെ അറസ്റ്റ് ചെയ്ത് ഇടുക്കി പൊലീസ് . തിരുവനന്തപുരം തൈക്കാട് മാട്ടുക്കട സ്വദേശി രഞ്ജിത് സാനു വാട്സൺ ആണ് പിടിയിലായത്.
ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് രഞ്ജിത് ഇടുക്കി സ്റ്റേഷനിൽ ഹാജരായത്. അറസ്റ്റിനുശേഷം ജാമ്യത്തിൽ വിട്ടു. 2023ൽ ഇടുക്കി മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാഹ വാഗ്ദാനം നൽകി ഒരുമിച്ച് താമസിച്ച സമയത്ത് പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയ രഞ്ജിത്, ഇവർ വിളിച്ചാൽ ഫോൺ എടുക്കാതെയായി.
യുവതി അന്വേഷിച്ച് വീട്ടിൽ വന്നപ്പോഴാണ് വിവാഹിതനാണെന്ന് മനസ്സിലായത്. തുടർന്ന്, തിരുവനന്തപുരത്ത് പൊലീസിൽ നൽകിയ പരാതി ഇടുക്കി സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.