
ഇൻഡോർ: ക്രിപ്‌റ്റോ പരിവർത്തനം ചെയ്ത് കറൻസിയാക്കി ചൈനീസ് യുവാക്കളുടെ സംഘത്തിന് എട്ട് ലക്ഷം രൂപ അയച്ചതിന് 23 കാരനായ എംബിബിഎസ് വിദ്യാർത്ഥിയെ മധ്യപ്രദേശിലെ ഇൻഡോറിൽ പോലീസ് അറസ്റ്റ് ചെയ്തു(MBBS student held).
നഗരത്തിലെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറെ കബളിപ്പിച്ച് 1.35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ടെത്തിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് വിക്രം വിഷ്‌ണോയി (23) എന്ന പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രാജേഷ് കുമാർ ത്രിപാഠി മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഡിജിറ്റൽ അറസ്റ്റ്" കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ വിഷ്‌ണോയ് മഹാരാഷ്ട്രയിലെ അലിബാഗിലെ സർക്കാർ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്.