തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ലഹരിക്കേസുകളിലായി എട്ട് പേരെ പിടിയിലാക്കി. ലഹരി കടത്തും വിതരണവും തടയാനായി കടുത്ത പരിശോധനയാണ് പൊലീസും എക്സൈസും നടത്തുന്നത്. അന്യ സംസ്ഥാനത്ത് നിന്നുള്ള ലഹരി കടത്ത് തടയാന്‍ ട്രെയിനുകളില്‍ റെയിൽ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തി.