
ഹൈദരാബാദ്: ബാങ്കോക്കിൽ നിന്ന് എത്തിയ രണ്ട് ഇന്ത്യൻ യാത്രക്കാരിൽ നിന്നും 7 കോടി രൂപ വിലമതിക്കുന്ന 7.096 കിലോഗ്രാം മരിജുവാന പിടിച്ചെടുത്തതായി റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാഴാഴ്ച യാത്രക്കാരുടെ ലഗേജ് പരിശോധിച്ചപ്പോളാണ് ചോക്ലേറ്റ് കവറുകൾക്കുള്ളിൽ പായ്ക്ക് ചെയ്യത് 13 പാക്കറ്റുകളിലായിയാണ് മരിജുവാന കണ്ടെത്തിയത്. (Marijuana seized at Hyderabad Airport)
പാക്കറ്റുകളിൽ ഖര രൂപത്തിലായിരുന്നു പദാർത്ഥം സൂക്ഷിച്ചിരുന്നത്. ഫീൽഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയതോടെയാണ് മരിജുവാനയാണ് എന്ന ഉറപ്പിച്ചത്. 1985 ലെ എൻ. ഡി. പി. എസ് നിയമ വകുപ്പുകൾ പ്രകാരം യാത്രക്കാരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.