
തിരുവനന്തപുരം: ക്രിസ്മസ് രാത്രിയിൽ തലസ്ഥാനത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. നടുക്കുന്ന ഈ സംഭവമുണ്ടായത് വർക്കല താഴെവെട്ടൂരിലാണ്.(Man killed by gang on X-mas night )
മരിച്ചത് വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ 60കാരനായ ഷാജഹാനാണ്. ഇതേത്തുടർന്ന് ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. പോലീസിൻ്റെ പിടിയിലായത് താഴെവെട്ടൂർ സ്വദേശിയായ ഷാക്കിറാണ്.
ഇവിടുത്തെ പള്ളിക്ക് സമീപമാണ് സംഭവമുണ്ടായത്. യുവാക്കൾക്കെതിരെ ഷാജഹാൻ ലഹരി ഉപയോഗിച്ചതിന് പരാതി നൽകിയിട്ടുണ്ടായിരുന്നു. ഈ വൈരാഗ്യത്തിലാണ് ഇയാളെ ഇവർ കൊലപ്പെടുത്തിയത്.
മൂന്നംഗ സംഘം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് താഴെവെട്ടൂർ പള്ളിക്ക് സമീപം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി ഇയാൾ പോലീസിനെ അറിയിച്ചിരുന്നു. തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മറ്റ് പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണ്.