
കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറിൽ കടന്നുകളയാൻ ശ്രമിച്ച പ്രതി പിടിയിൽ. തലശ്ശേരി ശിവപുരം സ്വദേശി നസീർ പി .വി.യെയാണ് (45 ) എക്സൈസ് പിടികൂടിയത്. 9.773 കിലോഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. കൂട്ടുപുഴ – ഇരിട്ടി ദേശീയ പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിടിയിലായത്. (cannabis smuggling)
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സി യും സംഘവും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.