
കണ്ണൂര്‍: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 40 ലക്ഷത്തിന്റെ കള്ളപ്പണവുമായി കോട്ടയം സ്വദേശി പിടിയില്‍. മംഗലാപുരത്തുനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കോയമ്പത്തൂര്‍ എക്സ്പ്രസിൽ നിന്നാണ് സബിന്‍ ജലീലിനെ പിടികൂടിയത്. കണ്ണൂര്‍ റെയില്‍വേ പോലീസിന്റെ മിന്നല്‍ പരിശോധനയിലാണ് കോട്ടയം സ്വദേശി സബിന്‍ ജലീല്‍ പിടിയിലായത്.
ജനറല്‍ കോച്ചില്‍ ആയിരുന്നു ഇയാള്‍ യാത്ര ചെയ്തിരുന്നത്. പയ്യന്നൂരിനും കണ്ണൂരിനും ഇടയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സബിന്‍ ജലീല്‍ പിടിയിലായത്. പണത്തിന്റെ ഉറവിടം കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.