
കൊല്ലം: രേഖകളില്ലാതെ തീവണ്ടി മാർഗ്ഗം കടത്താൻ ശ്രമിച്ച 16.56 ലക്ഷം രൂപയുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു(Man arrested). ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തമിഴ്നാട് മധുര സ്വദേശി നവനീത് കൃഷ്ണ (63)യാണ് ചെന്നൈയില്‍ നിന്നു കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ പുനലൂർ വച്ച് അറസ്റ്റിലായത്.
ഇയാളെ കണ്ട് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തോട് ചേര്‍ത്തുകെട്ടിയ നിലയിൽ തുണി സഞ്ചിയിൽ പണം കണ്ടെത്തിയത്. ഇയാളെ പോലീസിന് കൈമാറി.