
മലപ്പുറം: വളാഞ്ചേരിയിലെ കെഎസ്എഫ്ഇയിലെ മുക്കുപണ്ട പണയം തട്ടിപ്പ് കേസിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി മുഹമ്മദ് ശരീഫ്, തിരുവേഗപ്പുറ സ്വദേശി കൊരക്കോട്ടിൽ മുഹമ്മദ് അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ വളാഞ്ചേരി പോലീസ് ഇവരെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. കരാർ ജീവനക്കാരനായ അപ്രൈസര്‍ രാജനാണ് ഇതിന് മുൻപ് പിടിയിലായത്.
സ്വർണമെന്ന പേരിൽ 221.63 പവൻ മുക്കുപണ്ടമാണ് നാലു പേര്‍ പല തവണകളായി കെഎസ് എഫ് ഇയില്‍ പണയം വെച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബർ 28 നും ഈ വർഷം ജനുവരി 18 നും ഇടയിൽ 10 തവണയാണ്ഇവർ മുക്കുപണ്ടം പണയം വച്ചിട്ടുള്ളത്.