കോഴിക്കോട്ട് വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം | stabbing

കോഴിക്കോട്ട് വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം | stabbing
Published on

കോഴിക്കോട്: വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ മഷൂദ് എന്നയാൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. (stabbing)

ഇന്നലെ വൈകുന്നേരം 7.30ഓടെ അത്തോളി സഹകരണ ആശുപത്രിക്ക് സമീപം താമസിക്കുന്ന പേരാമ്പ്ര സ്വദേശിനിയായ വീട്ടമ്മക്ക് നേരെയാണ് ആക്രമണമുണ്ടായത്.

അത്തോളി കോക്കല്ലൂർ പെട്രോൾ പമ്പിന് സമീപം വാടകക്ക് താമസിക്കുന്ന മഷൂദ് ആണ് ആക്രമണം നടത്തിയത്. കഴുത്തിൽ പരിക്കേറ്റ വീട്ടമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന്, പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com