
കൊല്‍ക്കത്ത: രാജ്യത്തെ പിടിച്ചുകുലുക്കിയ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പി ജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിലെ വിധിയിൽ സംസ്ഥാനത്തിന് അപ്പീൽ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞ് സി ബി ഐ.( Kolkata Rape-murder case )
അന്വേഷണ ഏജൻസി എന്ന നിലയിൽ സി ബി ഐ അപ്പീൽ നൽകുമെന്നും ഇവർ കൂട്ടിച്ചേർത്തു. ഈ വാദം കൊൽക്കത്ത ഹൈക്കോടതി സംസ്ഥാനത്തിൻ്റെ അപ്പീൽ പരിഗണിക്കുന്ന അവസരത്തിലാണ്.
അന്വേഷണം സി ബി ഐയ്ക്ക് കൈമാറിയത് കോടതി ഇടപെടൽ മൂലമാണെന്നും, ക്രമസമാധാനം സർക്കാരിൻ്റെ വിഷയമാണെന്നും ബംഗാൾ സർക്കാർ വ്യക്തമാക്കി.
അതേസമയം, അപ്പീൽ ഫയൽ ചെയ്യാനായി പ്രതിയെ കാണാൻ അനുവദിക്കുന്നില്ലെന്ന് സഞ്ജയ് റോയിയുടെ അഭിഭാഷകൻ അറിയിച്ചു. ഇതിന് അനുമതി നൽകാൻ സർക്കാരിനോട് നിർദേശിച്ച കോടതി, കേസ് വീണ്ടും പരിഗണിക്കാനായി അടുത്ത തിങ്കളാഴ്ച്ചയിലേക്ക് മാറ്റി.