കൊല്‍ക്കത്തയിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവം: ഡി എൻ എ ഫലം ലഭിച്ചാൽ അന്വേഷണം പൂർത്തിയാകുമെന്ന് സി ബി ഐ | Kolkata rape and murder case updates

കൊല്‍ക്കത്തയിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവം: ഡി എൻ എ ഫലം ലഭിച്ചാൽ അന്വേഷണം പൂർത്തിയാകുമെന്ന് സി ബി ഐ | Kolkata rape and murder case updates
Published on

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിത ഡോക്ടർ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ സി ബി ഐ കാത്തിരിക്കുന്നത് ഡി എൻ എ പരിശോധന ഫലത്തിനായാണ്. ഇത് കൂടി ലഭിക്കുന്നതോടെ അന്വേഷണം പൂർത്തിയാകും.( Kolkata rape and murder case updates)

അന്തിമ റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കുള്ളിൽ തയ്യാറാകും. സംഭവത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട യുവ ഡോക്‌ടറുടെ കുടുംബവും, പ്രതിഷേധിക്കുന്ന ഡോക്ടർമാരും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പോലീസ് അന്വേഷണം സി ബി ഐ ഏറ്റെടുത്തത് കഴിഞ്ഞ മാസമാണ്.

അതേസമയം, പോലീസ് അറസ്റ്റ് ചെയ്ത പ്രതിയിൽ തന്നെയാണ് ഇവരുടെ അന്വേഷണവും ചുറ്റിപ്പറ്റി നിൽക്കുന്നത്. സി ബി ഐ പറയുന്നത് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് മനസിലാകുന്നത് ഇയാൾ മാത്രമാണ് പ്രതിയെന്നാണ് എന്നാണ്.

ഡി എൻ എ ഫലം കാത്തിരിക്കുന്നത് അടുത്ത ഘട്ടമെന്ന നിലയിലാണ്. ഡൽഹി എയിംസിലാണ് കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തിൽ നിന്നും കണ്ടെടുത്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com