‘സഞ്ജയ് റോയ് ഏക പ്രതി, കൂട്ടബലാത്സംഗം സംബന്ധിച്ച് പരാമർശമില്ല’: കൊല്‍ക്കത്ത കൊലപാതകക്കേസിൽ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു | Kolkata Doctor Rape-Murder Case

കേസിൽ ഇരുന്നൂറോളം പേരുടെ മൊഴി രേഖപ്പെടുത്തിയ സി ബി ഐ കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത് പ്രതി ഒറ്റയ്ക്ക് കൊലപാതകം നടത്തിയത് സെമിനാർ ഹാളിൽ വച്ചാണ് എന്നാണ്.
‘സഞ്ജയ് റോയ് ഏക പ്രതി, കൂട്ടബലാത്സംഗം സംബന്ധിച്ച് പരാമർശമില്ല’: കൊല്‍ക്കത്ത കൊലപാതകക്കേസിൽ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു | Kolkata Doctor Rape-Murder Case
Published on

കൊല്‍ക്കത്ത: പി ജി ഡോക്ടർ കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സി ബി ഐ.(Kolkata Doctor Rape-Murder Case)

കേസിലെ ഏക പ്രതി സഞ്ജയ് റോയ് ആണ്. കുറ്റപത്രത്തിൽ കൂട്ടബലാത്സംഗത്തെക്കുറിച്ച് പരാമർശമില്ല.

പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് ഓഗസ്റ്റ് ഒന്‍പതിന് ഡോക്ടര്‍ ഉറങ്ങാന്‍ പോയ സമയത്താണ് സിവില്‍ വോളണ്ടിയറായ സഞ്ജയ് റോയ് കുറ്റകൃത്യം നടത്തിയതെന്നാണ്.

സി ബി ഐ വൃത്തങ്ങൾ അറിയിച്ചത് ഇത് ഒന്നാം കുറ്റപത്രമാണെന്നും, കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്നുമാണ്.

കേസിൽ ഇരുന്നൂറോളം പേരുടെ മൊഴി രേഖപ്പെടുത്തിയ സി ബി ഐ കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത് പ്രതി ഒറ്റയ്ക്ക് കൊലപാതകം നടത്തിയത് സെമിനാർ ഹാളിൽ വച്ചാണ് എന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com