Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeCrimeകൊച്ചി ഹണിട്രാപ്പ് കേസ്: പ്രതികൾക്കെതിരെ കാപ്പ ചുമത്തും | Kochi honeytrap...

കൊച്ചി ഹണിട്രാപ്പ് കേസ്: പ്രതികൾക്കെതിരെ കാപ്പ ചുമത്തും | Kochi honeytrap case

🎙️ Latest Podcast

കൊച്ചി: ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ പോലീസ് നീക്കം. പിടിയിലായ പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതക ശ്രമം, ലഹരിക്കടത്ത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. കേസിലെ ഒന്നാം പ്രതി സഫാനയുടെ പങ്ക് സംബന്ധിച്ച് കടവന്ത്ര പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.(Kochi honeytrap case, KAAPA to be charged against the accused)

പറവൂർ സ്വദേശിനിയായ സഫാനയുടെ നേതൃത്വത്തിലുള്ള സംഘം അമൽ ദേവ് എന്ന യുവാവിനെ വശീകരിച്ച് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ എത്തിക്കുകയായിരുന്നു. യുവാവ് ഇവരുടെ നീക്കങ്ങളെ എതിർത്തപ്പോൾ ബലപ്രയോഗത്തിലൂടെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി.

യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സംഘം ക്രൂരമായ മർദനം നടത്തി. മർദനത്തിൽ യുവാവിന് സാരമായ പരിക്കേറ്റിട്ടുണ്ട്. കേസിലെ അഞ്ച് പ്രതികളിൽ നാല് പേരെ കടവന്ത്ര പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള അഞ്ചാമനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.